വാഹനം ഇടിച്ചുകൊല്ലും; കെടി ജലീലിന് വധഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 05:30 PM  |  

Last Updated: 12th August 2021 05:44 PM  |   A+A-   |  

k-t-jaleel

കെടി ജലീല്‍

 

മലപ്പുറം: മുന്‍മന്ത്രി കെടി ജലീലിനെ വാഹനാപകടത്തില്‍ കൊലപ്പെടുത്തുമെന്ന ശബ്ദസന്ദേശം. ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. ശബ്ദസന്ദേശം ഉള്‍പ്പടെ പൊലീസില്‍ പരാതി നല്‍കി.

വോയ്‌സ് ക്ലിപ്പ് ആയിട്ടാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. വാട്‌സാപ്പ് വഴിയാണ് മെസേജ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. എന്നെ അറിയാമല്ലോ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം അരംഭിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും  രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു. 

വാഹനം ഇടിച്ചുകൊലപ്പെടുത്തുമെന്നാണ് വോയ്‌സ് മെസേജില്‍ പറയുന്നത്. വധഭീഷണിയായ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് മന്ത്രി ജലീല്‍ പറഞ്ഞു.