അയ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റു ദമ്പതികൾ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 12:33 PM  |  

Last Updated: 15th August 2021 12:33 PM  |   A+A-   |  

electrocuted

electrocuted

 

പാലക്കാട്:  അയ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റു ദമ്പതികൾ മരിച്ചു. ആലത്തൂർ പഴമ്പാലക്കോട് സ്വദേശികളായ സുരേഷ് (50), ഭാര്യ സുഭദ്ര (47) എന്നിവരാണു മരിച്ചത്.  ലോഹക്കമ്പി ഉപയോഗിച്ചു വീടിനടുത്തുള്ള മരത്തിൽ അയ കെട്ടുന്നതിനിടെ വൈദ്യുതി പ്രവഹിക്കുന്ന ഫ്യൂസ് കാരിയറിൽ കമ്പി തട്ടിയാണ് അപകടം. 

സുരേഷിനാണ് ആദ്യം ഷോക്കേറ്റത്. ഭർത്താവിനെ രക്ഷിക്കാനെത്തിയതായിരുന്നു സുഭദ്ര. കളി കഴിഞ്ഞു വീട്ടിലെത്തിയ മകൻ സുജിത്താണു ഇരുവരും മുറ്റത്തു വീണു കിടക്കുന്നത് ആദ്യം കണ്ടത്. സുജിത്തിന്റെ നിലവിളി കേട്ടെത്തിയ സുരേഷിന്റെ അമ്മ ജാനകിക്കും ഷോക്കേറ്റു. നാട്ടുകാർ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിനെയും സുഭദ്രയെയും രക്ഷിക്കാനായില്ല.