ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദിവസേന 15000 പേര്‍ക്ക് വരെ പ്രവേശനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 05:28 PM  |  

Last Updated: 15th August 2021 05:28 PM  |   A+A-   |  

sabarimala pilgrimage

ഫയല്‍ ചിത്രം

 

പത്തനംതിട്ട: നിറപുത്തരി ആഘോഷങ്ങള്‍ക്കും ചിങ്ങമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് നട തുറന്നത്.

നാളെ പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകള്‍ക്കായി ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം.

വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയെത്തുന്ന 15,000 പേര്‍ക്ക് ദിവസേന കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ദര്‍ശനത്തിന് അനുമതി നല്‍കുക. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമായിരിക്കും പ്രവേശനം. 48 മണിക്കൂര്‍ കഴിഞ്ഞവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിലയ്ക്കല്‍ സൗകര്യം ഒരുക്കും. നാലുമണിക്കൂറിനുള്ളില്‍ ഫലം അറിയാന്‍ സാധിക്കും.