കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; രണ്ട് മാസത്തിനകം 1.11 കോടി വാക്‌സിന്‍ നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 04:54 PM  |  

Last Updated: 16th August 2021 05:10 PM  |   A+A-   |  

mansukh_mandaviya_kerala

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

 


തിരുവനന്തപുരം:  ഈമാസവും അടുത്തമാസവുമായി കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഓണക്കാലത്ത് അതീവ ജാഗ്രത വേണമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. 

1.11 കോടി ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. അത്രയും ഡോസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോവിഡില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. വാക്‌സിന്‍ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച നടപടിയെയും അദ്ദേഹം പ്രശംസിച്ചു.


സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എച്ച്.എല്‍എല്ലിലും ആരോഗ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തും.