ബിരുദ പ്രവേശനം: കാലിക്കറ്റ് സര്‍വകലാശാല അപേക്ഷാ തീയതി നീട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 11:42 AM  |  

Last Updated: 17th August 2021 11:42 AM  |   A+A-   |  

calicut university degree admission

കാലിക്കറ്റ് സര്‍വകലാശാല

 

മലപ്പുറം: ഈ അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയം കാലിക്കറ്റ് സര്‍വകലാശാല നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. ഇതാണ് 24ന് വൈകീട്ട് അഞ്ചുവരെ നീട്ടിയത്. 

ജനറല്‍ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷാ ഫീസ്. www.admission.uoc.ac.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.