ആര്‍ ഉണ്ണിക്കും പിഎഫ് മാത്യൂസിനും സാഹിത്യ അക്കാദമി അവാര്‍ഡ്; സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാംഗത്വം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 04:16 PM  |  

Last Updated: 17th August 2021 04:43 PM  |   A+A-   |  

sahitya_accadami_award

പിഎഫ് മാത്യൂസ് - ആര്‍ ഉണ്ണി

 


തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പിഎഫ് മാത്യൂസിനാണ് നോവലിന് പുരസ്‌കാരം. കഥാവിഭാഗത്തില്‍ ആര്‍ ഉണ്ണിക്കും കവിതയ്ക്ക് ഒപി സുരേഷിനുമാണ് പുരസ്‌കാരം.

അക്കാദമിയുടെ വിശിഷ്ടാംഗത്വം സേതുവിനും പെരുമ്പടവം ശ്രീധരനുമാണ്. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

കെകെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. മുപ്പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരം

മറ്റ് പുരസ്‌കാരങ്ങള്‍ 
ജീവചരിത്രം കെ രഘുനാഥന്‍, യാത്രാവിവരണം വിധുവിന്‍സെന്റ്, വിവര്‍ത്തനം അനിത തമ്പി, സംഗീത ശ്രീനിവാസന്‍, നാടകം ശ്രീജിത്ത് പൊയില്‍ക്കാവ്, സാഹിത്യവിമര്‍ശനം പി സോമന്‍, ബാലസാഹിത്യം പ്രിയ എഎസ്, വൈജ്ഞാനികസാഹിത്യം ഡോ. ടികെ ആനന്ദി, ഹാസസാഹിത്യം ഇന്നസെന്റ്. 

സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധികരിച്ച വാങ്ക് എന്ന കഥ അടങ്ങുന്ന സമാഹാരത്തിനാണ് ഉണ്ണി ആര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്.