വീട്ടുവാടകയെച്ചൊല്ലി തര്‍ക്കം ; യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2021 12:14 PM  |  

Last Updated: 21st August 2021 12:14 PM  |   A+A-   |  

soorej

മരിച്ച സൂരജ് / ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍ : തൃശൂരില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ഇരിങ്ങാലക്കുട കീഴ്ത്താണിയില്‍ മനപ്പടി സ്വദേശി സൂരജ് ആണ് മരിച്ചത്. വാടക സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. വീട് ഒഴിയണമെന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. 

വീട്ടുടമയും സംഘവും വാടകയ്ക്ക് താമസിക്കുന്ന സൂരജിന്റെ വീട്ടില്‍ കടന്നുകയറി ബലമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സൂരജിന്റെ പിതാവ് ശശിധരനുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ സൂരജിന് മര്‍ദ്ദനമേറ്റു. 

പരിക്കേറ്റ സൂരജിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ സൂരജ് ഇന്നുരാവിലെ മരിക്കുകയായിരുന്നു. വീട്ടുടമയ്ക്കും സംഘത്തിനുമെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.