'ഈ തണലാണ് കരുത്ത്'; മറുപടിയുമായി ചിന്താ ജെറോം 

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് രംഗത്തുവന്ന ഡിവൈഎഫ്‌ഐയ്ക്ക് നന്ദി പറഞ്ഞ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം
ചിന്താ ജെറോം
ചിന്താ ജെറോം

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് രംഗത്തുവന്ന ഡിവൈഎഫ്‌ഐയ്ക്ക് നന്ദി പറഞ്ഞ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയതിന് പിന്നാലെ ഒട്ടേറെ ചര്‍ച്ചകളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിന്താ ജെറോമിന് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ രംഗത്തുവന്നത്. ഇതിന് ഡിവൈഎഫ്‌ഐയെ വാഴ്ത്തി 'ഈ തണലാണ് കരുത്ത്...' എന്നാണ് ചിന്താ ജെറോം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

കേരളാ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചിന്താ ജെറോമിനെതിരായ ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ പ്രസ്താവനയില്‍ പറയുന്നത്. ഡിവൈഎഫ്ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബര്‍ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളില്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു.ഗവേഷണ സമയത്തു യുവജനകമ്മീഷന്‍ അധ്യക്ഷ പദവി വഹിച്ചിരുന്നതിനാല്‍ ജെആര്‍എഫ് ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റിയിരുന്നില്ല.പാര്‍ട്ട് ടൈം ആക്കിമാറ്റുകയും ചെയ്തിരുന്നു.തികച്ചും നിയമപരമായി തന്നെയാണ് ഗവേഷണം അവര്‍ പൂര്‍ത്തിയാക്കിയത്.യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷയിലൂടെ ജെആര്‍എഫ് കരസ്ഥമാക്കി ഇംഗ്ലീഷില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത് തികച്ചും അഭിനന്ദനാര്‍ഹമായ കാര്യമാണ്.എന്നാല്‍ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ  വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്.ഇത് അംഗീകരിക്കാനാകില്ല.

കല്‍പ്പിത കഥകളുണ്ടാക്കി ചിന്താ ജെറോമിനെതിരെ മുന്‍പും സൈബര്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്.ഇത് പ്രതിഷേധാര്‍ഹമാണ്.സമീപ കാലത്തു ചില കേന്ദ്രങ്ങള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com