‍ഓണസദ്യയ്ക്ക് ശേഷം കുളിക്കാനിറങ്ങി; ഭാരതപ്പുഴയിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 07:51 AM  |  

Last Updated: 22nd August 2021 08:18 AM  |   A+A-   |  

BHARATHAPUZHA_DEATH

ടെലിവിഷൻ ദൃശ്യം

 

പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. സേലം സ്വദേശി അൻഷീർ (19), ബന്ധു ഹാഷിം (20) എന്നിവരാണ് കല്ലേക്കാടിന് സമീപം അപകടത്തിൽപ്പെട്ടത്. ഓണത്തോടനുബന്ധിച്ച് കല്ലേക്കാട്ടെ ഹാഷിമിന്റെ വീട്ടിലെത്തിയതായിരുന്നു അൻഷീർ.

ഒപ്പമുണ്ടായിരുന്നയാളാണ് ഇരുവരെയും കാണാതായെന്ന് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് അൻഷീറിനെയും ഹാഷിമിനെയും പുറത്തെടുത്തത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണസദ്യയ്ക്ക് ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ.