സഹോദരിയുമായി ചാറ്റ് ചെയ്തെന്ന് ആരോപണം, യുവാവിന് ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 10:08 AM  |  

Last Updated: 22nd August 2021 10:08 AM  |   A+A-   |  

youth attacked

പ്രതീകാത്മക ചിത്രം

 

മലപ്പുറം: തിരൂരിനടുത്ത് ചെറിയമുണ്ടത്ത് യുവാവിന് നേരെ ആക്രമണം. 23 വയസുള്ള സല്‍മാനുല്‍ ഹാരിസിനെയാണ് ഒരു സംഘം യുവാക്കള്‍ ആക്രമിച്ചത്. സഹോദരിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ഒരു സംഘം മര്‍ദ്ദിച്ചെന്ന് യുവാവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസം നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു. സല്‍മാനുല്‍ ഹാരിസിന്റെ അമ്മ സുഹ്‌റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്‌റ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. പ്രതികള്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നാണ് വിവരം.