മുൻ മന്ത്രി പി തിലോത്തമൻ ഐസിയുവിൽ; ആരോ​ഗ്യ സ്ഥിതിയിൽ നേരിയ പുരോ​ഗതി 

ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മുൻ മന്ത്രി പി തിലോത്തമന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി.  ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വീട്ടിൽവച്ചു ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹത്തെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെവച്ച് ഹൃദയാഘാതവും ചെറിയ വിറയലും ഉണ്ടായിതിനെ തുടർന്നാണ് എറണാകുളത്തേക്കു മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വീണാ ജോർജ് എന്നിവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തി. മന്ത്രിമാരായ പി പ്രസാദ്, കെ രാജൻ എന്നിവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ചർച്ച നടത്തി.മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആരോ​ഗ്യനിലയിൽ പുരോ​ഗതി ഉണ്ടെന്നും പി പ്രസാദ് പറഞ്ഞു. 

പ്രത്യേക സംഘത്തെ നിയോഗിച്ചാണ് ചികിത്സയും നിരീക്ഷണവും നടത്തുന്നത്. ഇന്നലെ എംആർഎ സ്കാൻ നടത്തിയിരുന്നു. മെഡിക്കൽ സംഘത്തിലെ അംഗങ്ങൾ മറ്റു വിദഗ്ധ ഡോക്ടർമാരുമായി ഓൺലൈൻ ആശയവിനിമയം നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com