കോവിഡ് രോഗിയുടെ വള മോഷ്ടിച്ചു; സംഭവം എറണാകുളം മെഡിക്കല്‍ കോളജില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 06:58 AM  |  

Last Updated: 24th August 2021 06:58 AM  |   A+A-   |  

gold

ഫയല്‍ ചിത്രം


കളമശേരി: കോവി‍ഡ് വാർഡിൽ ചികിത്സയിൽ കഴിയവെ 72  വയസ്സുകാരിയുടെ സ്വർണവള മോഷണം പോയതായി പരാതി.  എറണാകുളം ഗവ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ചേരാനല്ലൂർ പാറേക്കാടൻ വീട്ടിൽ മറിയാമ്മയാണ് പൊലീസിൽ പരാതി നൽകിയത്. 

ഒരു പവന്റെ വളയാണു മോഷണം പോയത്. മെഡിക്കൽ കോളജിലെ എച്ച് വാർഡിലാണ് മറിയാമ്മ ചികിത്സയിൽ കഴിയുന്നത്. 22ന് ഉച്ചയ്ക്ക് 1നും 1.15നും ഇടയിലാണ് വള മോഷണം പോയിരിക്കുന്നത് എന്നാണ് സംശയം. മറിയാമ്മയുടെ കൂടെയുണ്ടായിരുന്ന മകൾ ഈ സമയം ശുചിമുറിയിൽ പോയിരിക്കുകയായിരുന്നു.

മകൾ തിരികെയെത്തിയപ്പോൾ മറിയാമ്മയുടെ കയ്യിൽ ഘടിപ്പിച്ചിരുന്ന ഐവി സെറ്റ് ഊരിക്കിടക്കുന്നതാണ് കണ്ടത്. വള മോഷണം പോയതായി മനസ്സിലാക്കുകയും ഇക്കാര്യം ആശുപത്രി അധികാരികളെ അറിയിച്ചതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.