രണ്ട് വയസുകാരന്‍ നാണയം വിഴുങ്ങി, അപകടമില്ലാതെ പുറത്തെടുത്ത് വീട്ടമ്മ; വായിച്ചു കിട്ടിയ അറിവെന്ന് പ്രീതി  

ഓടിക്കൂടിയവരെല്ലാം പരിഭ്രാന്തരായ ഘട്ടത്തിലാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രീതി എന്ന വീട്ടമ്മയുടെ മനസ്സാന്നിധ്യത്തോടെയുള്ള ഇടപെടൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചേർത്തല: എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും നോക്കിനിൽക്കെ രണ്ടുവയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ നാണയം അപകടമില്ലാതെ പുറത്തെടുത്ത് വീട്ടമ്മ. ഓടിക്കൂടിയവരെല്ലാം പരിഭ്രാന്തരായ ഘട്ടത്തിലാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രീതി എന്ന വീട്ടമ്മയുടെ മനസ്സാന്നിധ്യത്തോടെയുള്ള ഇടപെടൽ.

അയൽപക്കത്തെ കുഞ്ഞിന്റെ പേരിടൽച്ചടങ്ങിനിടയിലാണ് സഹോദരൻ രണ്ടുവയസ്സുകാരൻ നാണയം വിഴുങ്ങിയത്. നിലവിളക്കിൽ വെച്ചിരുന്ന നാണയമെടുത്ത് കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

കുഞ്ഞിന്റെ അവസ്ഥ കണ്ട് എല്ലാവരും ഭയന്നു ബഹളമുണ്ടാക്കിയപ്പോൾ ഓടിയെത്തിയ പ്രീതി കുഞ്ഞിനെ തന്റെ കാലിൽ കമഴ്ത്തിക്കിടത്തി പുറത്തുതട്ടി നാണയം പുറത്തെടുത്തു. 
തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങുമ്പോൾ ഇങ്ങനെ ചെയ്യണം എന്ന് വായിച്ചുകിട്ടിയ അറിവാണ് താൻ ഇവിടെ ഉപയോ​ഗിച്ചത് എന്ന് പ്രീതി പറയുന്നു

പുത്തനമ്പലം സപ്ലൈകോയിലെ പാക്കിങ് തൊഴിലാളിയാണ് പ്രീതി. അപകടസമയത്ത് സമയോചിത ഇടപെടൽ നടത്തിയ പ്രീതിയെ കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും കുടുംബശ്രീ ഭാരവാഹികളും ചേർന്ന് ആദരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com