സോള്‍ജെന്‍സ്മ മരുന്ന് കുത്തിവെച്ചു; എസ്എംഎ ബാധിച്ച മുഹമ്മദിന്റെ ചികിത്സ തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 08:14 AM  |  

Last Updated: 25th August 2021 08:14 AM  |   A+A-   |  

muhammad-afra

മുഹമ്മദ്, സഹോദരി അഫ്ര


കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിൻറെ ചികിത്സ തുടങ്ങി. കോഴിക്കോട് മിംമ്സ് ആശുപത്രിയിലാണ് ചികിത്സ ആരംഭിച്ചത്. 

അമേരിക്കയിൽ നിന്ന് എത്തിച്ച സോൾജെൻസ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു. ഇപ്പോൾ ഐസിയുവിൽ നിരീക്ഷണത്തിലാണ് മുഹമ്മദ്. 18 കോടി രൂപയുടെ മരുന്നാണ് ജീവിതത്തിലേക്ക് ആരോ​ഗ്യത്തോടെ മുഹമ്മദിനെ തിരികെ കയറ്റുന്നതിന് വേണ്ടിയിരുന്നത്. അസ്ഥികൾ ശോഷിക്കുന്ന അസുഖത്തിന് രണ്ട് വയസിനുള്ളിൽ ചികിത്സ പൂർത്തിയാക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.

അമേരിക്കയിൽ നിന്ന് എത്തിക്കേണ്ട മരുന്നിന്റെ വില താങ്ങാനാവാതെ കുടുംബം നിൽക്കവെയാണ് കേരളം മുഹമ്മദിനായി ഒന്നിച്ചത്. ക്രൗഡ് ഫണ്ടിം​ഗ് വഴി 46.78 കോടി രൂപയാണ് മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു.