ഓണക്കിറ്റും റേഷനും 31 വരെ ലഭിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 07:40 AM  |  

Last Updated: 26th August 2021 07:40 AM  |   A+A-   |  

special onam kit

ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ സൗജന്യ ഓണക്കിറ്റ് വാങ്ങിയത് 8,34,960 റേഷന്‍ കാര്‍ഡ് ഉടമകള്‍. ഓണക്കിറ്റ് നാങ്ങിയവരില്‍ 56,972 കാര്‍ഡ് ഉടമകള്‍ എംഎവൈ വിഭാഗത്തിലും 3,86,944 എഎച്ച്എച്ച് വിഭാഗത്തിലും 2,20,601 പേര്‍ നോണ്‍ സബ്‌സിഡി വിഭാഗത്തിലും 1,70,443 പേര്‍ സ്ലേറ്റ് സബ്‌സിഡി വിഭാഗത്തില്‍ ഉള്ളവരുമാണ്.

ആശ്രമങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, അഗതിമന്ദിരങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നാലുപേര്‍ക്ക് ഒന്ന് എന്ന കണക്കിലും ഓണക്കിറ്റുകല്‍ വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 85 ശതമാനംറേഷന്‍ കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷനും ഓണക്കിറ്റ് വിതരണവും ഓഗസ്റ്റ് 31നു അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.