തിരുവനന്തപുരത്ത് പാമ്പുകടിയേറ്റ് എട്ടുവയസുകാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 05:03 PM  |  

Last Updated: 28th August 2021 05:03 PM  |   A+A-   |  

Huge snake in the beauty parlor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പാമ്പുകടിയേറ്റ എട്ടുവയസുകാരി മരിച്ചു. അസം സ്വദേശികളായ ദമ്പതികളുടെ മകള്‍ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ശില്‍പി ദാസിന് പാമ്പ് കടിയേറ്റത്.

വിവിധാ ഭാഷാ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പുന്നയ്ക്കാമുകള്‍ ഞാലിക്കോണം ഭാഗത്തെ വീട്ടിലായിരുന്നു സംഭവം. വീട്ടിനകത്തേക്ക് ഇഴഞ്ഞുവന്ന പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു.

എന്തോ ഒന്ന് കടിച്ചതായി പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചെങ്കിലും ആരും കാര്യമാക്കിയില്ല. എന്നാല്‍ കുറച്ചുസമയത്തിന് ശേഷം പെണ്‍കുട്ടി അവശയാകുകയായിരുന്നു.

തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.