നാളെ സമ്പൂർണ ലോക്ഡൗൺ, യാത്ര ചെയ്യാൻ പാസ് നിർബന്ധം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 07:12 AM  |  

Last Updated: 28th August 2021 08:26 AM  |   A+A-   |  

covid

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ നാളെ തുറക്കാൻ അനുവാദമുള്ളു. ഒഴിവാക്കാനാകാത്ത യാത്ര ആവശ്യമാണെങ്കിൽ പാസ് നിർബന്ധമാണ്.

കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിൽ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുന്നുണ്ട്. എല്ലാ ദിവസത്തെയും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതു സംബന്ധിച്ച് അതിന് ശേഷമാണ് പ്രഖ്യാപിക്കുകയെങ്കിലും ജനങ്ങള്‍ക്ക് മുന്നൈാരുക്കം നടത്തുന്നതിന് വേണ്ടിയാണ് ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ ഒഴിവാക്കിയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു സാധ്യത. രാത്രികാല കർഫ്യു കൂടുതൽ കർശനമാക്കാനും ആലോചിക്കുന്നുണ്ട്.