മഞ്ചേശ്വരത്ത് അറവുശാല അടിച്ചുതകര്‍ത്തു; 40 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍

കര്‍ണാടക അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറവുശാല സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മഞ്ചേശ്വരം: കര്‍ണാടക അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറവുശാല സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അറവുശാലക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് 40 പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതില്‍ കുഞ്ചത്തൂര്‍ മഹാലിങ്കേശ്വര സ്വദേശികളായ കെ.ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റി.

അറവുശാല ഉടമ ഉള്ളാള്‍ സ്വദേശി യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെ നിര്‍ത്തിയിരുന്ന മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട്.

50 സെന്റ്് ഭൂമിയില്‍ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസന്‍സിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തില്‍ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവു ശാല ഉടമ പറഞ്ഞു. ലൈസന്‍സിന് കൊടുത്തു മാസങ്ങള്‍ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com