17 കാരിയെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട്ടിൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു, 23-കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2021 07:25 AM  |  

Last Updated: 07th December 2021 07:25 AM  |   A+A-   |  

police investigation

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ 23 കാരൻ അറസ്റ്റിൽ. കോളിയൂര്‍ കൈലിപ്പാറ കോളനി സ്വദേശി പ്രകാശിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ നവംബര്‍ 12-നായിരുന്നു കോളിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കഴക്കൂട്ടത്ത് നിന്ന് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് കട്ടപ്പനയിലെ കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.

ഇതിനുശേഷം തമിഴ്നാട്ടിലെ തേനി, തിരുനെല്‍വേലി, നാഗര്‍ കോവില്‍ എന്നിവിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിന് 
മൊഴി നല്‍കി. നാഗര്‍കോവിലില്‍ നിന്ന് തമിഴ്നാട്ടിലെ കലിംഗരാജപുരത്ത് വെച്ച് പൊലീസ് ഇവരെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പ്രതിക്കെതിരെ മോഷണം, വധശ്രമം, കഞ്ചാവ് വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.