വളര്‍ത്തുപൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തി; ഗുരുതരാവസ്ഥയില്‍; അയൽവാസിയുടെ ക്രൂരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 01:57 PM  |  

Last Updated: 13th December 2021 02:01 PM  |   A+A-   |  

Pet cat shot with airgun

വെടിയേറ്റ പൂച്ച / ടെലിവിഷൻ ദൃശ്യം

 

കോട്ടയം: വളര്‍ത്തു പൂച്ചയെ വെടിവെച്ചു വീഴ്ത്തി. വൈക്കം തലയാഴം പരണത്തറ രാജന്റെ വീട്ടിലെ പൂച്ചയെയാണ് വെടിവെച്ച് വീഴ്ത്തിയത്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. വെടിവെച്ചു വീഴ്ത്തിയ പൂച്ചയെ കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു. 

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. രാജന്റെ വീടിന് എതിര്‍വശത്തു താമസിക്കുന്ന രമേശന്‍ പൂച്ചയെ വെടിവെച്ചു എന്നാണ് പരാതി. ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പിന്നെ നോക്കുമ്പോള്‍ പൂച്ച കിടക്കുന്നതുമാണ് കണ്ടത്. 

ശരീരത്തിലെ ചെറിയ മുറിവില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഈ സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് കണ്ടതായും രാജന്റെ കുടുംബം പറയുന്നു. കോട്ടയം വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച പൂച്ചയ്ക്ക് പരിശോധനയില്‍ വെടിയേറ്റതായി കണ്ടെത്തിയിട്ടുണ്ട്. 

എക്‌സ്‌റേ അടക്കം എടുത്ത് വെടിയുണ്ട ശരീരത്തിലുണ്ടോ എന്നതടക്കം പരിശോധന നടത്തുമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തം വാര്‍ന്നുപോയതിനാല്‍ പൂച്ചയുടെ ആരോഗ്യനില മോശമാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.