ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 02:50 PM  |  

Last Updated: 17th December 2021 02:50 PM  |   A+A-   |  

RAIN IN KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ നിലവില്‍ ന്യുനമര്‍ദ്ദ ഭീഷണിയില്ല. എന്നാല്‍ അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍  തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി  ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. വരും മണിക്കൂറില്‍  കിഴക്കു - വടക്കു കിഴക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.  ചക്രവാതചുഴിയുടെ സ്വാധീനത്തില്‍  ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.