വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി; തമിഴ്‌നാട്ടില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും; ഹോര്‍ട്ടികോര്‍പ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 04:41 PM  |  

Last Updated: 20th December 2021 04:41 PM  |   A+A-   |  

vegitables

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തമിഴ്‌നാട് തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് മൊത്തവിലയ്ക്ക് പച്ചക്കറി സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നപടികളുടെ ഭാഗമായാണ് തമിഴ്‌നാട്ടിലെ കര്‍ഷകരുമായി ധാരണയിലെത്തിയത്. 

പച്ചക്കറി സംഭരിക്കുന്നതിനായി തെങ്കാശിയിലെ കര്‍ഷക സംഘടനകളുമായും തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളുമായി ഹോര്‍ട്ടികോര്‍പ് ചര്‍ച്ച നടത്തിയിരുന്നു. ഡിസംബര്‍ എട്ടിന് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ഹോര്‍ട്ടികോര്‍പ് എംഡി അറിയിച്ചിരുന്നത്. നാലുദിവസം വൈകിയാണ് ദാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

ഇടനിലക്കാരുടെ അമിതമായ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിക്കാനുള്ള കാണം എന്നായിരുന്നു സര്‍ക്കാര്‍ അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാന്‍ സംസ്ഥാനം ആലോചിച്ചത്.തെങ്കാശിയിലെ ഓരോ ദിവസത്തേയും മാര്‍ക്കറ്റ് വിലയ്ക്ക് അനുസരിച്ച് പച്ചക്കറി സംഭരിക്കാനാണ് തീരുമാനം.