സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനിയെ കാണാതായി; മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
By സമകാലിക മലയാളം ഡെസ്ക് | Published: 23rd December 2021 08:46 PM |
Last Updated: 23rd December 2021 10:27 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.
ആലുവ യുസി കോളജിന് സമീപം തടിക്ക കടവിന് സമീപത്ത് വച്ച് ഇന്നലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. ഫയര്‍ഫോഴ്സും, പൊലീസും, നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് തടിക്ക കടവിന് സമീപം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ സ്കൂളില്‍ പോയ നന്ദനയെ മൂന്ന് മണിയോടെയാണ് കാണാതായത്. കുട്ടിയുടെ സ്കൂള്‍ ബാഗ് പെരിയാര്‍ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളിലും കുട്ടി പെരിയാര്‍ തീരത്തേക്ക് പോകുന്നത് കണ്ടെത്തിയിരുന്നു.