ഇനി ഇ-ഓട്ടോകള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ തേടി അലയണ്ട!; കേരളത്തിലുടനീളം വൈദ്യുതത്തൂണുകളില്‍ വരുന്നത് 1140 കേന്ദ്രങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2021 11:39 AM  |  

Last Updated: 31st December 2021 11:39 AM  |   A+A-   |  

electric vehicle charging stations

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തിലുടനീളം ഇ-ഓട്ടോകള്‍ക്കായി വൈദ്യുതത്തൂണുകളില്‍ 1140 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നേരത്തേ കോഴിക്കോട് നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. 

ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും അഞ്ചുവീതം സ്ഥാപിക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നിയോജകമണ്ഡലങ്ങളില്‍ 15 എണ്ണം വീതവും സ്ഥാപിക്കാനാണ് തീരുമാനമായത്. വൈദ്യുതിവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് ഗതാഗതവകുപ്പ് 25ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. ഇതിനുള്ള നോഡല്‍ ഏജന്‍സിയായി അനര്‍ട്ടിനെ നിയമിക്കും. കെഎസ്ഇബിയുടെ 26 വൈദ്യുതിവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.