കോവിഡ് വാർഡിൽ നുഴഞ്ഞുകയറിയ അജ്ഞാതൻ രോഗികളെ ആക്രമിച്ചു, യുവതിക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2021 09:05 AM |
Last Updated: 01st February 2021 09:05 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: കോവിഡ് ചികിത്സ വാർഡിൽ അജ്ഞാതനായ യുവാവ് കടന്നുകയറി രോഗികളെ ആക്രമിച്ചു. കൊടുവായൂർ ജില്ല ആശുപത്രിയിലാണ് സംഭവം. ആക്രമണത്തിൽ 36കാരിയായ സജിനി എന്ന യുവതിക്ക് പരിക്കേറ്റു. സജിനിയുടെ അമ്മ ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി കോവിഡ് വാർഡിൽ അതിക്രമിച്ച് കയറിയ 40 വയസ്സ് തോന്നിക്കുന്ന യുവാവ് കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് സജിനി പറഞ്ഞു. ഇയാളെ സമീപത്തുള്ളവർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ ഒരു മണിക്കീറിനകം യുവാവ് വീണ്ടും സ്ഥലത്തെത്തി മറ്റു രോഗികളെയും ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നത്.
രോഗികൾ ബഹളം വെച്ചതോടെ വീണ്ടും പൊലീസ് എത്തി യുവാവിനെ പിടികൂടി. മാനസിക പ്രശ്നമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.