കെട്ടിട നിർമാണ അനുമതി; തെറ്റായ വിവരങ്ങൾ നൽകിയാൽ പണി കിട്ടും; ലക്ഷങ്ങൾ പിഴ; ലൈസൻസും പോകും

കെട്ടിട നിർമാണ അനുമതി; തെറ്റായ വിവരങ്ങൾ നൽകിയാൽ പണി കിട്ടും; ലക്ഷങ്ങൾ പിഴ; ലൈസൻസും പോകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിട നിർമാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് കണ്ടെത്തിയാൽ വൻ പിഴ ഈടാക്കും. ലൈസൻസി, ആർകിടെക്ട്, കെട്ടിട ഉടമ എന്നിവർ തെറ്റായ വിവരം നൽകിയതായി പിന്നീട് കണ്ടെത്തിയാലാണ് വൻ തുക പിഴയായി ഈടാക്കുക. ലൈസൻസും റദ്ദാക്കും.

100 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ആറ് ലക്ഷം രൂപ വീതവുമാണ് പിഴ. 
 
പഞ്ചായത്ത് നിയമത്തിൽ 235 കെഎ എന്ന വകുപ്പും മുനിസിപ്പൽ നിയമത്തിൽ 392 എ എന്ന വകുപ്പും കൂട്ടിച്ചേർത്ത് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ ഭേദഗതി ചെയ്യാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് ഇനി പറയുന്നവയ്ക്കാണ്. ഏഴ് മീറ്ററിൽ കുറവ് ഉയരമുള്ള രണ്ട് നില വരെയുള്ള 300 ചതുരശ്ര മീറ്ററിൽ കുറവായ വാസ ഗൃഹങ്ങൾ. ഏഴ് മീറ്ററിൽ കുറവായ ഉയരമുള്ള രണ്ട് നിലവരെയുള്ള 100 ചതുരശ്ര മീറ്ററിൽ കുറവായ വിസ്തീർണത്തോടു കൂടിയ വാണിജ്യ കെട്ടിടങ്ങൾ, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങൾ.

ഏഴ് മീറ്ററിൽ കുറവായ ഉയരമുള്ള രണ്ട് നിലവരെയുള്ള 200 ചതുരശ്ര മീറ്ററിൽ കുറവായ വിസ്തീർണത്തോടു കൂടിയ ഹോസ്റ്റൽ, അനാഥാലയങ്ങൾ, ഡോർമിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരവും ദേശസ്‌നേഹപരവുമായ ആവശ്യങ്ങൾക്കു വേണ്ടി ആളുകൾ സമ്മേളിക്കുന്ന കെട്ടിടങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com