കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തി; പ്രതിഷേധം ; അന്വേഷണം 

ഹോം വാല്യുവേഷന് കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം
കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തി; പ്രതിഷേധം ; അന്വേഷണം 

കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.  വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ കൊമേഴ്സ് പരീക്ഷയുടെ നൂറു കണക്കിന് ഉത്തര കടലാസുകളാണ് റോഡരികിൽ കണ്ടെത്തിയത്. കണ്ണൂർ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഉത്തരക്കടലാസുകൾ കിട്ടിയത്. 

 ഡിസംബർ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകൾ. ഹോം വാല്യുവേഷന് കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷയുടെ ഫലം പുറത്തു വന്നിട്ടില്ല. 

ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com