എസ്ബിഐ ജീവനക്കാരിയെ ബാങ്കില്‍ കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 07:09 PM |
Last Updated: 06th February 2021 07:09 PM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്.
പരിക്കേറ്റ ജീവനക്കാരി സിനി കെ.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുത്തിപരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ പിന്നീടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.