ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു; അപകടം ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നെന്ന് സൂചന

പോലീസിന്റെ തൃത്വത്തിൽ മുക്കാൽ മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കാളികാവ് : ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കാളികാവ് സ്രാമ്പിക്കല്ലിലെ ശാഫി (44) ആണ് മരിച്ചത്. സ്രാമ്പിക്കല്ലിലെ വീട്ടിൽ നിന്ന് കാളികാവിലേക്ക് വരികയായിരുന്ന ശാഫിയുടെ വാനിന് പുല്ലങ്കോടുവെച്ചാണ് തീപിടിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തീ ആളിപ്പടർന്നാണ് വാഹനം വെടിവെച്ചപാറ വളവിൽ നിന്നത്. ശാഫി ഇതിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കാണുള്ള ശ്രമങ്ങൾ നടത്തി.

കാളികാവ് പോലീസിന്റെ തൃത്വത്തിൽ മുക്കാൽ മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്ത്. തിരിച്ചറിയാത്ത രൂപത്തിൽ മൃതദേഹം വെന്തു കരിഞ്ഞ നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവാലി, നിലമ്പൂർ എന്നിവിടങ്ങളിൽനിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com