പി ബി നൂഹ് ഐ എ എസിന് കോവിഡ്; മെഡിക്കല്‍ കോളജില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2021 09:04 PM |
Last Updated: 07th February 2021 09:04 PM | A+A A- |
പി ബി നൂഹ് ഐ എ എസ്/ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: സംസ്ഥാന അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം നൂഹ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താനുമായി അടുത്തിടപഴകിയവര്‍ പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.