ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ?, നവോത്ഥാന നായകന്റെ കപടവേഷം പിണറായി അഴിച്ചുവയ്ക്കണം: ചെന്നിത്തല

ശബരിമല വിഷയത്തില്‍ ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല/  ഫയല്‍ ഫോട്ടോ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല/ ഫയല്‍ ഫോട്ടോ

മലപ്പുറം: ശബരിമല വിഷയത്തില്‍ ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് നിലപാട് വ്യക്തമാക്കാന്‍ എല്‍ഡിഎഫ് തയ്യാറാകണം. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിച്ചുവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയില്‍ അഫിഡവിറ്റ് തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുമോ ?.  വിശ്വാസികള്‍ക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം മാറികൊണ്ടിരിക്കുന്നു. സമ്പന്ന - ബൂര്‍ഷ്വ ശക്തികളുടെ പിടിയിലാണ് സിപിഎം എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

മുസ്ലിം ലീഗുമായുള്ള  സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. ഘടകകക്ഷികളോട് കോണ്‍ഗ്രസിനും  സിപിഎമ്മിനും രണ്ടു സമീപനം ആണ്. ഘടകകക്ഷി നേതാവിനെ കോണ്‍ഗ്രസ് അങ്ങോട്ട്  പോയി കാണും.  അത് കൊണ്ടാണ് പാണക്കാട് പോയത് .സിപിഎം ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാന്‍ വന്നാല്‍ പോലും അവഗണിക്കുന്നു എന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന് കൂടിക്കാഴ്ചയ്ക്ക് പിണറായി വിജയന്‍ അനുവാദം നല്‍കിയില്ല എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ച് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com