ഇനി 'ഇ റേഷൻ കാർഡ്'; സ്വയം പ്രിന്റെടുത്ത് ഉപയോ​ഗിക്കാം

ഇനിമുതൽ ഇ റേഷൻ കാർഡ് പ്രിന്റെടുത്ത് ഇ ആധാർ മാതൃകയിൽ ഉപയോഗിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റേഷൻ കാർഡിനായി അപേക്ഷിക്കുന്നവർക്ക് സ്വയം പ്രിന്റെടുത്ത് ഉപയോ​ഗിക്കാൻ കഴിയുന്ന  ഇലക്ട്രോണിക് റേഷൻ കാർഡ് പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമനാണ് ഇ റേഷൻ കാർഡ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഇനിമുതൽ ഇ റേഷൻ കാർഡ് പ്രിന്റെടുത്ത് ഇ ആധാർ മാതൃകയിൽ ഉപയോഗിക്കാം.

ഓൺലൈനായി നൽകുന്ന അപേക്ഷ താലൂക്ക് സപ്ലൈ ഓഫിസർ അനുമതി നൽകിയാൽ ഉടൻ പിഡിഎഫ് രൂപത്തിലുള്ള ഇ റേഷൻ കാർഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ലഭിക്കും. പിഡിഎഫായി ലഭിക്കുന്ന ഇ റേഷൻ കാർഡ് തുറക്കാനുള്ള പാസ്‌വേഡ്, റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പറിൽ എസ്എംഎസ് അയക്കും. നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് (എൻഐസി) ഇ റേഷൻ കാർഡിന് സാങ്കേതിക സൗകര്യം ഒരുക്കിയത്. 

റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ http://civilsupplieskerala.gov.in എന്ന വ‌െബിസൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഫീസ് അടയ്ക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com