നഷ്ടപരിഹാരത്തിന്റെ പകുതി കെട്ടിവയ്ക്കണം; ഇല്ലെങ്കില്‍ ജപ്തി; മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 04:35 PM |
Last Updated: 09th February 2021 04:35 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ പകുതി കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദേശിച്ചു. പകുതി നഷ്ടപരിഹാരം കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്നും ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
അടുത്ത ബുധനാഴ്ചയ്ക്കകം നിലപാടറിയക്കണമെന്നും നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരമായി നിര്‍മാതാക്കള്‍ നല്‍കേണ്ടത് 115 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രാമിക നഷ്ടപരിഹാരതുകയായ 65 കോടിയും ഉള്‍പ്പെടും.
സംവിധായകന്‍ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.