പിഎസ് സി പൊതു പ്രാഥമിക പരീക്ഷ; അഡ്മിഷൻ ടിക്കറ്റ് സൈറ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2021 04:23 PM |
Last Updated: 10th February 2021 04:23 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്ന പിഎസ് സി പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് തുടങ്ങാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റാണ് പ്രസിദ്ധീകരിച്ചത്.
ഫെബ്രുവരി 10 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് പിഎസ്‍സി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 20, 25 മാർച്ച് 6, 13 എന്നീ തീയതികളിലായാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഏകദേശം 18 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പൊതു പ്രാഥമിക പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. പരീക്ഷയുടെ സിലബസ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.
നാലു ഘട്ടങ്ങളിലായി നടക്കുന്ന പൊതു പരീക്ഷയുടെ ആദ്യഘട്ട പരീക്ഷയാണ് ഫെബ്രുവരി 20 ന് നടക്കുന്നത്. 2020 ൽ വിജ്ഞാപനം നടത്തിയ പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകൾ കൂടി ഈ പൊതു പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൺഫർമേഷൻ കൃത്യമായി സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കാണ് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കുക.