40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് കാക്ക കുഞ്ഞ്; രക്ഷയ്‌ക്കെത്തി അഗ്നിരക്ഷാ സേന
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2021 08:12 AM |
Last Updated: 10th February 2021 08:12 AM | A+A A- |

പ്രതീകാത്മക ചിത്രം
മുട്ടത്തറ: ആറ് മാസമായി 40 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി കിടന്നിരുന്ന കാക്ക കുഞ്ഞിനെനിന്ന് രക്ഷിച്ച് ഫയർഫോഴ്സ്. ഉയർന്ന് പറക്കാൻ പലവട്ടം ശ്രമിച്ചിട്ടും കൂപ്പുകുത്തി താഴേക്ക് പതിച്ചതോടെയാണ് രക്ഷകരായി ഫയർഫോഴ്സ് എത്തിയത്.
കിണറ്റിനുള്ളിലെ ചവറു കൂനയിൽ ആറ് മാസത്തോളമാണ് കാക്ക പിടിച്ചിരുന്നത്. മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിന് സമീപം റോഡിനോട് ചേർന്നുള്ള കിണറിനുള്ളിലാണ് കാക്ക കുടുങ്ങിയത്. നാട്ടുകാർ ചവറ് കൊണ്ടിടാൻ വന്നപ്പോഴാണ് കിണറിൽ നിന്നും കാക്കയുടെ കരച്ചിൽ കേൾക്കുന്നത്.
രക്ഷപ്പെടുത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ഇ.കെ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാക്കയെ പുറത്തെടുത്തത്.