കാപ്പന്‍ യുഡിഎഫിലേക്ക്?; നിര്‍ണായക തീരുമാനം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 08:17 AM |
Last Updated: 12th February 2021 08:18 AM | A+A A- |
എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ / ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ഇടതുമുന്നണിയില്‍ എന്‍സിപി തുടരുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. പാലാ സീറ്റില്‍ തുടങ്ങിയ കലഹം മുന്നണിമാറ്റത്തിലേക്കും പിളര്‍പ്പിലേക്കുമാണ് എന്‍സിപിയെ എത്തിച്ചിരിക്കുന്നത്. മാണി സി. കാപ്പനും എ.കെ.ശശീന്ദ്രനും ഇരുവിഭാഗങ്ങളായി ഉറച്ചുനില്‍ക്കുമ്പോള്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാനഘടകം
പാലാ ഉള്‍പ്പെടെയുള്ള സിറ്റിങ് സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിടാനാണ് കാപ്പന്റെ തീരുമാനം. എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് സമ്മര്‍ദം ഉയര്‍ത്തുകയാണ് ശശീന്ദ്രന്‍. പാലാ സീറ്റ് നല്‍കാത്ത സി.പി.എം. നിലപാടില്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. കേരള നേതാക്കളുമായി പ്രഫുല്‍ പട്ടേല്‍ ആദ്യം ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ ഇല്ലെങ്കിലും ശശീന്ദ്രന്റെ അഭിപ്രായം ടെലഫോണില്‍ ആരായും.
എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എന്‍.സി.പി. ദേശീയ നേതൃത്വം വിശദമായി അവലോകനം ചെയ്യും. തുടര്‍ന്ന് ശരദ് പവാറിന്റെ തീരുമാനം അറിഞ്ഞ ശേഷം പ്രഫുല്‍ പട്ടേല്‍ അന്തിമതീരുമാനം പ്രഖ്യാപിക്കും.