കൊച്ചി: വാഴക്കാലയിലെ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ഇടുക്കി സ്വദേശിനി ജസീന തോമസ് (45) ആണ് മരിച്ചത്.
കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ച മുതല്‍ മഠത്തില്‍ നിന്ന് സിസ്റ്ററെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് മഠം അധികൃതര്‍ പൊലീസിന് പരാതിയും നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ