'സ്വകാര്യനിക്ഷേപം കൊണ്ട് മാത്രമല്ല, പൊതുമേഖലയെ ശാക്തീകരിച്ചും വികസനമുന്നേറ്റം സാധ്യമാണ്'; പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 05:01 PM |
Last Updated: 14th February 2021 05:05 PM | A+A A- |
മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കഴിഞ്ഞ നാലരവവര്‍ഷങ്ങളായി കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് കൊണ്ടുമാത്രമല്ല വ്യവസായ അഭിവൃദ്ധി ഉണ്ടാക്കുന്നത്. പൊതുമേഖലയെ ശാക്തീകരിച്ചു പരമ്പരാഗത മേഖലകളെ യെ നവീകരിച്ചും കൂടിയാണ് അത് സാധ്യമാക്കുന്നതെന്ന് പിണറായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബി.പി.സി.എൽ പ്ലാൻറ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേഗതയും സുരക്ഷിതത്വവുമുള്ള ഗതാഗത സൗകര്യങ്ങള്‍ ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. അത് വ്യാവാസായിക വളര്‍ച്ചയ്ക്കുള്ള ്അടിത്തറ ഒരുക്കുന്നു. കേരളത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളുണ്ട്. അവ ഗതാഗത യോഗ്യമാക്കുന്നത് മലിനീകരണം കുറക്കും. ഇതിന്റെ ഭാഗമായാണ് വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലപാത നടപ്പിലാക്കുന്നത്. സംസ്ഥാന സമ്പദ്ഘടനയുടെ ചാലകശക്തിയായ ടൂറിസം മേഖലയില്‍ ഇടം പിടിച്ച സ്ഥലമാണ് കൊച്ചി. അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ ഇതിന് പ്രയോജനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തെ വിജ്ഞാന കേന്ദ്രമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് വിജ്ഞാന്‍ സാഗര്‍ മറൈന്‍ എഞ്ചിനിയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സദാ സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.