എപിഎല്‍, ബിപിഎല്‍ വിത്യസമില്ല; ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 5000 മുതല്‍ 9240 വരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 06:56 PM |
Last Updated: 16th February 2021 06:56 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: വ്യക്തിഗത ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപണികള്‍ക്കും പുനര്‍ നിര്‍മ്മാണത്തിനുമായി 5000 മുതല്‍ 9240 വരെ അതാതു പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എപിഎല്‍, ബിപിഎല്‍ വിത്യസമില്ലാതെ പഞ്ചായത്തിലെ താമസക്കാര്‍ക്ക് ഗുണഭോക്താക്കളാകാം.
വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപണികള്‍ക്കും, പ്ലംബിംഗ് വര്‍ക്കുകള്‍, സെപ്റ്റിക് ടാങ്ക് വര്‍ക്കുകള്‍ തുടങ്ങിയവയ്ക്കും ഇവ ഉപയോഗിക്കാം . ഇതിനായി എത്രയും വേഗം അതാതു പഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ് എക്‌സ്‌റെന്‍ഷന്‍ ഓഫീസര്‍മാരെ ബന്ധപ്പെടാവുന്നതാണ്.