വെയ്സ്റ്റ് കളയാൻ പുറത്തിറങ്ങിയ തക്കത്തിന് ചാടി; വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു 

ചെറുതുരുത്തി സ്വദേശി സഹദേവനാണ് രക്ഷപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവനാണ് രക്ഷപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് സഹദേവൻ. 

അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിനാണ് സഹദേവൻ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇയാൾ രക്ഷപ്പെട്ട വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഇയാൾ ജയിലിൽ തടവുകാരനായി എത്തിയത്. സംഭവത്തിൽ പൊലീസും ജയിൽ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com