ബിഷപ് മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 10:47 AM |
Last Updated: 17th February 2021 10:47 AM | A+A A- |
ജോസഫ് പാസറ്റർ നീലങ്കാവിൽ/ ഫയൽ ചിത്രം
തൃശൂർ : മധ്യപ്രദേശ് സാഗർ രൂപത മുൻ ബിഷപ് മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ അന്തരിച്ചു. 91 വയസായിരുന്നു. രാവിലെ ആറരയോടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ അരണാട്ടുകര സ്വദേശിയാണ്.
1960 മെയ് 17ന് ബംഗ്ലുരു ധർമ്മാരാം ചാപ്പലിൽ വെച്ച് കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.19 കൊല്ലം സാഗർ രൂപതയെ നയിച്ചു. 2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.