ഡോ. അലീന തോമസ് മിസ്സിസ് ഇന്ത്യ ക്യൂന്‍ കേരള വിജയി 

ഡോ. അലീന തോമസ് മിസ്സിസ് ഇന്ത്യ ക്യൂന്‍ കേരള വിജയി 
ഡോ. അലീന തോമസ്
ഡോ. അലീന തോമസ്

കൊച്ചി: റിയോ പ്രൊഡക്ഷന്‍സ് നടത്തിയ മിസ്സിസ് ഇന്ത്യ ക്യൂന്‍ സൗത്ത് എന്ന പാജന്റിന്റെ കേരളത്തിലെ വിജയിയായി ( മിസ്സിസ് ഇന്ത്യ ക്യൂന്‍ കേരള ) ഡോ. അലീന തോമസ് തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മത്സരിച്ച ഫിനാലെയില്‍ 'മിസ്സിസ് ഇന്ത്യ ഫ്രഷ് ഫേസ്' എന്ന സബ് ടൈറ്റിലും അലീനയ്ക്ക് ലഭിച്ചു. 

'സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുക' എന്ന പാജന്റിന്റെ  മുദ്രാവാക്യമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്നും ആ ലക്ഷ്യം കരുത്തോടെ എല്ലാവരിലും എത്തിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു എന്നും ഡോ. അലീന തോമസ് പറഞ്ഞു. കൊച്ചി സ്വദേശിയായ അലീന, നടിയും മോഡലുമാണ്. ഭര്‍ത്താവ് മജീഷ്,മകള്‍ ഇവ

എം ശങ്കര്‍ സിഇഒയും രഞ്ജനി നാഷണല്‍ ഡയറക്ടറുമായ മിസ്സിസ് ഇന്ത്യ ക്യൂനിന്റെ കേരളത്തിലെ സംഘാടകര്‍ ഫിലിം അപ്‌ഡേറ്റ്‌സ് ഒഫീഷ്യല്‍ മീഡിയയുടെ ബാനറില്‍ ജിബിനാണ്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com