കേരളത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി കല്യാണം കഴിക്കുന്നു; ലവ് ജിഹാദ് വിവാദത്തില്‍ ഇ ശ്രീധരന്‍

കേരളത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി കല്യാണം കഴിക്കുന്നു; ലവ് ജിഹാദ് വിവാദത്തില്‍ ഇ ശ്രീധരന്‍
ഇ ശ്രീധരന്‍/ഫയല്‍
ഇ ശ്രീധരന്‍/ഫയല്‍

കൊച്ചി: കേരളത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍പെടുത്തി വിവാഹം കഴിക്കുന്നുണ്ടെന്ന് ഇ ശ്രീധരന്‍. ലവ് ജിഹാദിനെക്കുറിച്ചുള്ള ചോദ്യത്തിന് എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ പരാമര്‍ശം.

ലവ് ജിഹാദിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇ ശ്രീധരന്റെ പ്രതികരണം ഇങ്ങനെ: ''ലവ് ജിഹാദ്. ശരിയാണ്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം. ഹിന്ദുക്കളെ ചതിയില്‍പെടുത്തി വിവാഹം കഴിക്കുന്നു. അവര്‍ പിന്നീട് ദുരിതത്തിലാവുന്നതും ഞാന്‍ കാണുന്നുണ്ട്. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ഇത്തരത്തില്‍ ചതിയില്‍ പെടുന്നുണ്ട്. ഇത്തരം കാര്യങ്ങളെ ഞാന്‍ നിശ്ചയമായും എതിര്‍ക്കും.''

താന്‍ കര്‍ശനമായും സസ്യാഹാരിയാണെന്നും മുട്ട പോലും കഴിക്കാറില്ലെന്നും ശ്രീധരന്‍ പറയുന്നു. മറ്റുള്ളവര്‍ മാംസം കഴിക്കുന്നത് തനിക്ക് ഇഷ്ടല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 

ഇന്നു രാവിലെ മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ''മുഖ്യമന്ത്രി ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റിപ്പറയണം. പിണറായി ഏകാധിപതിയാണ്. അദ്ദേഹത്തിന് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. പിണറായിക്ക് പത്തില്‍ മൂന്ന് പോലും കൊടുക്കില്ല. അത്ര മോശം പ്രവര്‍ത്തനമാണ്. പാര്‍ട്ടിക്കും വളരെ മോശം ഇമേജാണ്. കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സ്വര്‍ണക്കടത്ത് അഴിമതി അങ്ങനെ ഒരുപാട് അഴിമതി വന്നുകൊണ്ടേയിരിക്കുന്നു. തുടര്‍ഭരണം കേരളത്തിനു ദുരന്തമാവും''

അനാവശ്യമായി പരസ്യം നല്‍കി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്രമാത്രം പരസ്യമാണ് നല്‍കുന്നത്. ഇങ്ങനെ പരസ്യം ചെയ്യാന്‍ ഒരു പത്രത്തിന് 8കോടി രൂപവരും. ഈ പണം ധൂര്‍ത്തടിക്കുകയല്ലേ, നമ്മള്‍ കൊടുക്കുന്ന പണമല്ലേ ഇതെന്നാണ് ശ്രീധരന്‍ ചോദിക്കുന്നത്. പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സരാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത്. ചില ലിസ്റ്റുകള്‍ നീട്ടിക്കൊടുക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും ശ്രീധരന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com