ഒരു കരാറിലും ഒപ്പിട്ടിട്ടില്ല, മത്സ്യത്തൊഴിലാളികൾക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

കുപ്രചരണങ്ങൾ നടത്തി മത്സ്യത്തൊഴിലാളികളെ സർക്കാരിന് എതിരാക്കാമെന്ന വ്യാമോഹം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും കുപ്രചരണങ്ങൾ നടത്തി മത്സ്യത്തൊഴിലാളികളെ സർക്കാരിന് എതിരാക്കാമെന്ന വ്യാമോഹം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങൾ അങ്ങനെ ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നാടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. അപ്പോഴാണ് നയപരവും നിയമപരവുമായി പരിശോധന നടത്തുക. അതിനനുസരിച്ചുള്ള തീരുമാനമാണ് എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കോർപ്പറേറ്റുകളുടെ യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നൽകാതിരിക്കാൻ  കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് നരസിംഹ റാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ആഴക്കടലിൽ നിന്ന് മത്സ്യ സമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോകാൻ പറ്റുന്ന വിദേശ ഭീമൻമാർക്ക് അവസരം നൽകിയതെന്ന് ചെന്നിത്തലയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com