ഡിവൈഎഫ്‌ഐ പിണറായി വിലാസം യുവജന സംഘടന; പരിഹാസവുമായി പ്രേമചന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 02:50 PM |
Last Updated: 21st February 2021 02:52 PM | A+A A- |

ഫയല്‍ ചിത്രം
കൊല്ലം: ഡിവൈഎഫ്‌ഐയെ പരിഹസിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായി എന്‍ കെ പ്രേമചന്ദ്രന്‍. പിണറായി വിലാസം യുവജനപ്രസ്ഥാനമായി ഡിവൈഎഫ്‌ഐ മാറിയെന്ന് പ്രേമചന്ദ്രന്‍ പരിഹസിച്ചു.
പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങളൊന്നും ഡിവൈഎഫ്‌ഐയുടെ അജണ്ടയില്‍ വരുന്നില്ല. ഉദ്യോഗാര്‍ഥികളോട് ചര്‍ച്ച നടത്തുവാന്‍ പിണറായി വിജയന്റെ ദുരഭിമാനം അവരെ അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് പകരം മന്ത്രിമാരെയാരെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കണമായിരുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.