കറിയെ ചൊല്ലി തർക്കം, കല്ല്യാണപന്തലിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 07:37 AM |
Last Updated: 22nd February 2021 07:37 AM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
കൊല്ലം: വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്. ആര്യങ്കാവിൽ നടന്ന വിവാഹത്തിൽ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കൂട്ടത്തല്ലിൽ സ്ത്രീകൾക്കടക്കം പരിക്കേറ്റു.
കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംസാരമാണ് വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കളാശിച്ചത്. ആര്യങ്കാവ് പൊലീസെത്തിയാണ് ഇരുകൂട്ടരെയും മാറ്റിയത്. മദ്യപിച്ച് വിവാഹത്തിനെത്തിയവരാണ് വഴക്കുണ്ടാക്കിയതെന്നാണ് ആരോപണം. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ആര്യങ്കാവ് സ്വദേശിനിയാണ് വധു. വരൻ കടയ്ക്കൽ സ്വദേശിയും. ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയെങ്കിലും ഒന്നിച്ചു ജീവിക്കാനാണ് ഇവരുടെ തീരൂമാനം. ഇരുവരും വരന്റെ വീട്ടിലേക്ക് പോയി.