വിധവാ-അവിവാഹിത പെൻഷൻ: 60 കഴിഞ്ഞവർ സാക്ഷ്യപത്രം നൽകണ്ട, പുതിയ ഭേദ​ഗതി

60 കഴിഞ്ഞവരെ സാക്ഷ്യപത്രം ഹാജരാക്കുന്നതിൽനിന്ന് ഒഴിവാക്കിയാണ് പുതിയ ഭേദ​ഗതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ ​ഗുണഭോക്താക്കൾ വിവാഹം/പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി സർക്കാർ. 60 കഴിഞ്ഞവരെ വിവാഹം, പുനർവിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ഹാജരാക്കുന്നതിൽനിന്ന് ഒഴിവാക്കിയാണ് പുതിയ ഭേദ​ഗതി. 

വിധവാ-അവിവാഹിത പെൻഷൻ കൈപറ്റുന്ന ​ഗുണഭോക്താക്കൾ പുനർവിവാഹം/ വിവാഹം ചെയ്തിട്ടില്ലെന്നു തെളിയിക്കുന്നതിന് ​ഗസറ്റഡ് ഓഫീസറോ വില്ലേജ് ഓഫീസറോ നൽകുന്ന സാക്ഷ്യപത്രം എല്ലാവർഷവും ഡിസംബർ മാസത്തിൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. സാക്ഷ്യപത്രം ഹാജരാക്കാത്തവരുടെ പെൻ‌ഷൻ താത്കാലികമായി തടഞ്ഞുവയ്ക്കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം പ്രായമുള്ള സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന് വിമർശനമുയർന്നതിനെ തുടർന്നാണ് നിബന്ധനയിൽ മാറ്റം വരുത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com