പിണറായി സര്‍ക്കാരിന് തുടര്‍ഭരണം; മറ്റൊരു സര്‍വെ ഫലം കൂടി

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് മറ്റൊരു സര്‍വെ ഫലം കൂടി പുറത്ത്
പിണറായി വിജയന്‍ /ഫയല്‍
പിണറായി വിജയന്‍ /ഫയല്‍

ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് മറ്റൊരു സര്‍വെ ഫലം കൂടി പുറത്ത്. ഐഎഎന്‍എസ്-സി വോട്ടര്‍ സര്‍വെയാണ് പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ചിരിക്കുന്നത്. 

എല്‍ഡിഎഫ് 140ല്‍ 87 സീറ്റുവരെ നേടുമെന്ന് സര്‍വെ പ്രവചിക്കുന്നു. ആറാഴ്ചകളിലായി 8,796പേരില്‍ നിന്നും വിവര ശേഖരണം നടത്തിയാണ് സര്‍വെ നടത്തിയത്. എല്‍ഡിഎഫിന് 40.1ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വെ പറയുന്നു. 

യുഡിഎഫിന് 51സീറ്റുവരെ ലഭിക്കുമെന്ന് പ്രവചിക്കുന്ന സര്‍വെ, ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന എബിപി-സി വോട്ടര്‍ സര്‍വെയിലും എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചിരുന്നു. 

എല്‍ഡിഎഫ് 83മുതല്‍ 91വരെ സീറ്റ് നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. യുഡിഎഫിന് 47മതല്‍ 55 സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് രണ്ടു സീറ്റുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നും അഭിപ്രായ സര്‍വെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com