സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും 6 മാസം പ്രസവാവധി; ധനവകുപ്പ് ഉത്തരവിറക്കി 

ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കരാർ ജീവനക്കാർക്കും കരാർ കാലാവധി നോക്കാതെ 6 ആഴ്ച അവധി നൽകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സർക്കാർ സർവീസിലെ എല്ലാ കരാർ ജീവനക്കാർക്കും ആറ് മാസത്തെ പ്രസവാവധി. മുഴുവൻ ശമ്പളത്തോടെയും 180 ദിവസം പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഒരു വർഷത്തിലേറെ കരാർ ജോലി ചെയ്യുന്നവർക്കു മാത്രമാണ് മുൻപ്  പ്രസവാവധി അനുവദിച്ചിരുന്നത്. 

2018 ഫെബ്രുവരി 27 മുതൽ മുൻകാര പ്രാബല്യത്തോടെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. 180 ദിവസത്തിനു മുൻപ് കരാർ കാലാവധി അവസാനിച്ചാൽ അതുവരെയായിരിക്കും അവധി. 

മെഡിക്കൽ ഓഫിസർ നിശ്ചയിക്കുന്ന പ്രസവ തീയതിക്കു മൂന്നാഴ്ച മുൻപു മുതലാകും അവധി ലഭിക്കുക.  ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കരാർ ജീവനക്കാർക്കും കരാർ കാലാവധി നോക്കാതെ 6 ആഴ്ച അവധി നൽകും. കരാർ ജീവനക്കാർ കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചതിനെ തുടർന്നാണ് സർക്കാർ ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com