തീയേറ്ററുകളുമായി കരാറില്ല; ദൃശ്യം 2 ഒടിടി റിലീസ് തന്നെ, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.
ആന്റണി പെരുമ്പാവൂര്‍/ഫെയ്‌സ്ബുക്ക്‌
ആന്റണി പെരുമ്പാവൂര്‍/ഫെയ്‌സ്ബുക്ക്‌


കൊച്ചി: ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ദൃശ്യം റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ തീയേറ്ററുടമകളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകില്ല എന്നും ആന്റണി വ്യക്തമാക്കി. 

കുഞ്ഞാലിമരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. സാമ്പത്തിക ലാഭം മാത്രമായിരുന്നു തന്റെ  ലക്ഷ്യമെങ്കില്‍ മോഹന്‍ലാലിനെ വച്ച് പത്ത് പടം നിര്‍മിക്കാമായിരുന്നെന്നും അദ്ദേഹം  പറഞ്ഞു.

ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടുന്ന സിനിമ ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com